സ്വാതന്ത്ര്യസമര സേനാനി കെ.അയ്യപ്പന്‍ പിള്ള അന്തരിച്ചു

തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായിരുന്ന കെ.അയ്യപ്പന്‍ പിള്ള (107) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന ബാര്‍ കൗണ്‍സിലംഗം കൂടിയായിരുന്നു കെ.അയ്യപ്പന്‍ പിള്ള.
ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍വെച്ച് ഇന്ന് (ബുധനാഴ്ച) രാവിലെ ആറേകാലോടെയാണ് അന്ത്യം.
ഗാന്ധിജിയെ രണ്ടുതവണ നേരില്‍ക്കണ്ട കോണ്‍ഗ്രസ് നേതാവായിരുന്നു അദ്ദേഹം. 1942-ല്‍ തിരുവനന്തപുരം നഗരസഭ കൗണ്‍സിലറായ അദ്ദേഹം പിന്നീടാണ് ബി.ജെ.പി. പാളയത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ ജന്മദിനത്തിന് പ്രധാനമന്ത്രി നേരിട്ട് ഫോണില്‍ വിളിച്ച് ആശംസകള്‍ നേര്‍ന്നിരുന്നു.
Content Highlights: Freedom fighter K. Aiyappan Pillai passed away
Content Highlights: