മുന്‍ മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

കുട്ടി അഹമ്മദ് കുട്ടി
കുട്ടി അഹമ്മദ് കുട്ടി

താനൂര്‍(മലപ്പുറം): മുന്‍ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ കെ. കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു. താനൂരിലെ വീട്ടിലായിരുന്നു അന്ത്യം.

മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ അദ്ദേഹം പാര്‍ട്ടി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. 2004-ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. നാലു തവണ എംഎല്‍എ ആയിട്ടുണ്ട്‌

1992-ലെ ഉപതിരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്നും 1996, 2001,2006 നിയമസഭാ തിരഞ്ഞെടുപ്പുകളിലൂടെ തിരൂരങ്ങാടിയില്‍ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എം.എല്‍.എ ആയത്. താനൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.  മുസ്‌ലിംലീഗ് താനൂര്‍ മണ്ഡലം പ്രസിഡന്റ്, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്, തിരൂര്‍ എം.എസ്.എം പോളിടെക്നിക് ഗവേര്‍ണിങ് ബോഡി ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 

ഭാര്യ: ജഹനാര. മക്കള്‍: സുഹാന, സുഹാസ് അഹമ്മദ്, ശഹബാസ് അഹമ്മദ്. മരുമക്കള്‍: കെ.പി. ഷിബു(മൂവാറ്റുപുഴ) റജീന, മലീഹ. 

ഖബറടക്കം ഞായറാഴ്ച രാത്രി 8.30ന് താനൂര്‍ വടക്കേ ജുമുഅത്ത് പള്ളിയില്‍.
 


 

Content Highlights: Kutty Ahammed Kutty