സിപിഎം നേതാവും ധർമടം മുൻ എംഎൽഎയുമായ കെ.കെ. നാരായണൻ അന്തരിച്ചു

കണ്ണൂർ: സിപിഎം നേതാവും ധർമടം മുൻ എംഎൽഎയുമായ കെ.കെ. നാരായണൻ അന്തരിച്ചു. 77 വയസ്സായിരുന്നു. പെരളശേരിയിൽ നടന്ന എൻഎസ്എസ് ക്യാമ്പിൽ പങ്കെടുക്കവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2011 ലാണ് ധർമടം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് കോൺഗ്രസ് നേതാവായ മമ്പറം ദിവാകരനെയാണ് നാരായണൻ പരാജയപ്പെടുത്തിയത്. മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷനായിരുന്നു. കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷൻ, എകെജി സ്മാരക സഹകരണ ആശുപത്രി അധ്യക്ഷൻ എന്നീ പദവികൾ വഹിച്ചിരുന്നു.
Content Highlights: former dharmadam mla kk narayanan died