ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു

#ന്യൂസ് ഡെസ്ക്
കെ. അച്യുതൻ | PHOTO: MATHRUBHUMI
കെ. അച്യുതൻ | PHOTO: MATHRUBHUMI

ചിറ്റൂർ: മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എം.എൽ.എയുമായ കെ. അച്യുതൻ (76) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

1996 മുതൽ 2016 വരെ ചിറ്റൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്നു. ചിറ്റൂർ-തത്തമംഗലം നഗരസഭാ ചെയർമാനായും തത്തമംഗലം സർവീസ് സഹകരണ ബാങ്കിൻ്റെ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. ചിറ്റൂർ എം.എൽ.എ സുമേഷ് അച്യുതൻ മകനാണ്.

Content Highlights: Former Congress leader and Chittoor MLA K. Achuthan passed away., He died while undergoing treatment for age-related illnesses., He represented the Chittoor constituency in the Kerala Legislative Assembly from 1996 to 2016.