'ഫ്രെയിംസ് ഓഫ് ഗ്ലോറി' ഫോട്ടോ പ്രദർശനം മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു

കൊച്ചി: കല്ലറക്കൽ ഫൗണ്ടേഷനും സ്പർശനം ആർട്സും സംയുക്തമായി നടത്തുന്ന ഫോട്ടോ എക്സിബിഷനായ 'ഫ്രെയിംസ് ഓഫ് ഗ്ലോറി- ദി കേരള ഫുട്ബോൾ സ്റ്റോറി' ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു. കല്ലറക്കൽ ഫൗണ്ടേഷൻ ഡയറക്ടർ സ്റ്റീഫൻ ആന്റണി കല്ലറക്കൽ സ്വാഗതം പറഞ്ഞു.
മുൻ ദേശീയ താരങ്ങളായ സി.സി ജേക്കബ്, ഇട്ടി മാത്യു എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ജീവാദരാ ഫൗണ്ടേഷൻ ഡയറക്ടർ സാജു ചാക്കോ നന്ദി പറഞ്ഞു. ബിജു ചുള്ളിക്കൽ, മോളി സ്റ്റീഫൻ എന്നിവർ ആശംസകൾ നേർന്നു. നവംബർ 26 വരെ ദർബാർ ഹാളിൽ എക്സ്ബിഷൻ ഉണ്ടായിരിക്കും.