കൈവിട്ട കളി: കോഴിക്കോട് ഫുട്‌ബോള്‍ ആരാധനയുടെ പേരില്‍ വിദ്യാര്‍ഥികളുടെ അപകടകരമായ അഭ്യാസ പ്രകടനം

കോഴിക്കോട് : കോഴിക്കോട് കാരന്തൂര്‍ മൈതാനത്ത് കോളേജ് വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം. ഫുട്‌ബോള്‍ ആരാധകരായ വിദ്യാര്‍ഥികളാണ് ബുധനാഴ്ച ഉച്ചയ്ക്ക് മൈതാനത്ത് അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയത്.
മര്‍ക്കസ് ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ഥികളാണ് കാറുകളില്‍ വിവിധ രാജ്യങ്ങളുടെ പതാക ഏന്തി അഭ്യാസങ്ങള്‍ കാട്ടിയത്. പത്തിലധികം വാഹനങ്ങല്‍ ഉപയോഗിച്ചായിരുന്നു പ്രകടനം. കാറുടമകളെപ്പറ്റി മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.
ഇതുവരെ, നാല് വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഇതിന്റെ ഉടമകളോട് കൊടുവള്ളി ആര്‍.ടി.ഒ. മുമ്പാകെ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശവും നല്‍കി.