സിപിഎമ്മിന്റെ ചിഹ്നമുള്ള കൊടിമരത്തില്‍ ദേശീയപതാക ഉയര്‍ത്തി; പരാതിയുമായി ബിജെപി

കൊടുമ്പ്: സിപിഎമ്മിന്റെ ചിഹ്നമുള്ള കൊടിമരത്തില്‍ ദേശീയപതാക ഉയര്‍ത്തിയതായി പരാതി. സിപിഎം കൊടുമ്പ് ഈസ്റ്റ് ലോക്കല്‍കമ്മിറ്റി ഓഫീസിനുമുന്നിലെ കൊടിമരത്തിലാണ് സ്വാതന്ത്ര്യദിനാഘോഷഭാഗമായി വെള്ളിയാഴ്ചരാവിലെ പതാക ഉയര്‍ത്തിയത്. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് ബിജെപി കൊടുമ്പ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം. ദീപക്ക് പാലക്കാട് ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ക്ക് പരാതിനല്‍കി.
രാവിലെ ആഘോഷത്തിനിടെ കൊടിമരത്തില്‍ ചിഹ്നമുള്ളകാര്യം അറിയാതെ അബദ്ധത്തില്‍ ദേശീയപതാക ഉയര്‍ത്തിയതാണെന്നും ഇത് തിരിച്ചറിഞ്ഞ ഉടന്‍ മാറ്റിയെന്നും സിപിഎം കൊടുമ്പ് ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി ഗുരുവായൂരപ്പന്‍ പറഞ്ഞു. പരാതി പരിശോധിച്ചുവരുന്നതായി പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് പറഞ്ഞു.
Content Highlights: BJP files complaint against CPM for hoisting the national flag on a party flagpole in Kodump