മുതലപ്പൊഴിയില്‍ വീണ്ടും അപകടം; അഴിമുഖത്ത് വള്ളം തലകീഴായി മറിഞ്ഞു, രണ്ടുപേർക്ക് പരിക്ക്

അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം
അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. അഴിമുഖത്ത് വള്ളം തലകീഴായി മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. മത്സ്യബന്ധനത്തിനായി പോകുമ്പോഴായിരുന്നു അപകടം. 

ഒരാളെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാളെ രക്ഷപ്പെടുത്തി. മൈ ഹാര്‍ട്ട് എന്ന വള്ളത്തില്‍ കടലില്‍ പോയ ഉടമ സഫീറിനാണ് (25) പരിക്ക് പറ്റിയത്. ഒപ്പമുണ്ടായിരുന്ന റിയാസിനെ (26) രക്ഷപ്പെടുത്തി. 

Content Highlights: fishing boat accident at muthalapozhi two injured in thiruvananthapuram