ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിൽ വൻ തീപ്പിടുത്തം; ഉപകരണങ്ങൾ കത്തിനശിച്ചു, തീയണയ്ക്കാൻ ശ്രമം തുടരുന്നു

ബേപ്പൂർ: കോഴിക്കോട് ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിൽ വൻ തീപ്പിടുത്തം. ബേപ്പൂരിലെ രേണുക ഓയിൽ മില്ലിലാണ് ഞായറാഴ്ച രാത്രി പത്തുമണിയോടെ തീപ്പിടുത്തമുണ്ടായത്.
വെളിച്ചെണ്ണ നിർമാണത്തിനായി കൊപ്ര സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്. അഗ്നിരക്ഷാ സേനയുടെ ഒൻപതോളം യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ജനവാസ മേഖലയ്ക്ക് സമീപമായതിനാൽ തീ മറ്റ് കെട്ടിടങ്ങളിലേക്ക് പടരാതിരിക്കാൻ ജാഗ്രത പുലർത്തുന്നുണ്ട്.
തീപ്പിടുത്തത്തിൽ മില്ലിലെ യന്ത്രസാമഗ്രികളും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു. അവധി ദിവസമായതിനാൽ തൊഴിലാളികൾ ഉണ്ടാകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. തീപ്പിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Content Highlights: Fire occurred at Renuka Oil Mill in Beypore around 10 PM., Fire and Rescue Services are actively engaged in extinguishing the fire., Preliminary reports indicate significant damage to machinery.