നേർച്ചാഘോഷത്തിനിടയിൽ ചേരിതിരിഞ്ഞ് സംഘർഷം

കൂറ്റനാട്(പാലക്കാട്): തൃശ്ശൂർ - പാലക്കാട് ജില്ലാതിർത്തിയായ ആറങ്ങോട്ടുകരയിൽ തോരക്കുന്നത് നേർച്ചാഘോഷത്തിനിടെ ചേരിതിരിഞ്ഞ് സംഘർഷം. ചൊവ്വാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.
തോരക്കുന്ന് നേർച്ച പറമ്പിൽനിന്ന് ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആറങ്ങോട്ടുകര സെന്ററിലേക്ക് പോവുകയായിരുന്ന ഘോഷയാത്രയിലാണ് ഇരുവിഭാഗങ്ങൾ തമ്മിൽ കശപിശ കൂടി പരസ്പരം ഏറ്റുമുട്ടിയത്. സ്ഥലത്തുണ്ടായിരുന്ന ചാലിശ്ശേരി പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.