വ്യാജ ഐ.ഡി. വിവാദച്ചുഴിയിൽപെട്ട് യൂത്ത് കോൺഗ്രസ്; പരാതിനൽകി ഡിവൈഎഫ്ഐ നേതാവ്

ഇടുക്കി: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഇടതുസംഘടനാപ്രവർത്തകരും വോട്ട് ചെയ്ത സംഭവത്തിൽ വിവാദം പുകയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ. മേഖലാ പ്രസിഡന്റ് തൻവീർ ജബ്ബാർ പോലീസിൽ പരാതി നൽകി. തന്റെ പേരിൽ വ്യാജ ഐഡി കാർഡ് ഉണ്ടാക്കി വോട്ട് രേഖപ്പെടുത്തി എന്നാണ് തൻവീർ പോലീസിൽ പരാതി നൽകിയത്.
വ്യാജ ഐ.ഡി. വിവാദത്തിൽ പരിശോധനയിൽ ഇടുക്കി ജില്ലയിൽ ഡി.വൈ.എഫ്.ഐ. ഭാരവാഹിത്വം വഹിക്കുന്ന, സി.പി.എം. മെമ്പർഷിപ്പുള്ള പത്തോളം ആളുകൾ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ഇതിൽ തൊടുപുഴ മേഖല പ്രസിഡന്റ് ആയിട്ടുള്ള തൻവീർ ജബ്ബാറാണ് ഇപ്പോൾ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. തൊടുപുഴ പോലീസ് സ്റ്റേഷനിലാണ് തൻവീർ പരാതി നൽകിയിരിക്കുന്നത്.
എന്നാൽ, പ്രാഥമിക പരിശോധനയിൽ വ്യാജരേഖനിർമ്മാണവുമായി ബന്ധപ്പെട്ട് കാര്യങ്ങളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. യൂത്ത് കോൺഗ്രസ് മെമ്പർഷിപ്പ് എടുക്കുന്നത് വ്യക്തിയുടെ മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി. ഉപയോഗിച്ചാണ്. അതുകൊണ്ടുതന്നെ ഐഡി എടുത്തിട്ടുണ്ടെങ്കിൽ അവരുടെ മൊബൈലിലേക്ക് ഒ.ടി.പി. എത്തും. ഇത് അവരറിഞ്ഞുകൊണ്ടുതന്നെ ചെയ്തതാകാം എന്നാണ് നിഗമനം.
Content Highlights: fake id controversy in youth congress dyfi leader complaint