യൂത്ത് കോണ്‍ഗ്രസ്: വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കാനുള്ള ആപ്പ് നിര്‍മിച്ചയാള്‍ കീഴടങ്ങി

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജ വോട്ടര്‍ തിരിച്ചറിയില്‍ കാര്ഡുകളുണ്ടാക്കാനുള്ള മൊബൈല്‍ ആപ്പ് നിര്‍മിച്ചയാള്‍ കീഴടങ്ങി. കാസര്‍കോട് സ്വദേശി ജെയ്സണാണ് മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റാണ്. കോടതി നിര്‍ദേശപ്രകാരമായിരുന്നു കീഴടങ്ങല്‍. ജെയ്സണിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു.
നിലവില്‍ കേസിലെ ആറാം പ്രതിയാണിയാള്‍. എന്നാല്‍, വ്യാജകാര്‍ഡുകള്‍ നിര്‍മിക്കാനുള്ള സി.ആര്. കാര്‍ഡ് എന്ന ആപ്പ് നിര്‍മിച്ചത് ജെയ്സണാണെന്ന് പോലീസ് പറയുന്നു. കാസര്‍കോട് അസ്ത്ര സോഫ്റ്റ്വേര്‍ എന്ന സ്ഥാപനം നടത്തുന്ന ജെയ്സണ്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറാണ്. ഈ സ്ഥാപനത്തിലെ ജീവനക്കാരനായ കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദന് ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി.
Content Highlights: Fake ID card in youth congress election