'ഡി.സി.സി ഓഫീസ് സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കറിയാം, നിങ്ങള് വിട്ടോ' പോലീസിനോട് കയര്‍ത്ത് മുഹമ്മദ് ഷിയാസ്

കൊച്ചി: എറണാകുളത്തെ ഡിസിസി ഓഫീസിന് മുന്നില്‍ സുരക്ഷ ഒരുക്കാനെത്തിയ പോലീസിനോട് കയര്‍ത്ത് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഡിസിസി ഓഫീസിന് മുന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ഓഫീസിന് മുന്നില്‍ അതിക്രമം നടത്തുകയും ചെയ്തപ്പോള്‍ പോലീസ് സംരക്ഷണം ഒരുക്കിയെന്ന് ആരോപിച്ചായിരുന്നു ഷിയാസ് പോലീസിനോട് കയര്‍ത്തത്.
സിപിഎം ഘടകമായി പ്രവര്‍ത്തിക്കുന്ന കേരള പൊലീസിന്റെ സംരക്ഷണം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിന് ആവശ്യമില്ല. ഡി.സി.സി ഓഫീസിന് മുന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ഓഫീസില്‍ അതിക്രമം നടത്തുകയും ചെയ്തപ്പോള്‍ പോലീസ് സംരക്ഷണം ഒരുക്കുകയായിരുന്നു. പാര്‍ട്ടി ഓഫീസ് സംരക്ഷിക്കാന്‍ ഇവിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ട്. നെഞ്ചുവിരിച്ച് നിന്ന് ഓഫീസിന് ഞങ്ങള്‍ സംരക്ഷമൊരുക്കും. ഇവിടെ നില്‍ക്കാതെ പോയി പിണറായി വിജയന് സംരക്ഷണം നല്‍കിയാല്‍ മതിയെന്നും പൊലീസുകാരോട് പറഞ്ഞു. പാര്‍ട്ടി ഓഫിസിന് സംരക്ഷണമെന്ന വ്യാജേന പൊലീസ് ഇടത് അക്രമികളെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും ഷിയാസ് ആരോപിച്ചു.
ഇന്നലെ വൈകിട്ട് കെ.പി.സി.സി ഓഫിസിന് നേരെ അക്രമമുണ്ടായപ്പോള്‍ എറണാകുളം ഡി.സി.സിക്ക് നേരേയും അക്രമസാധ്യതയുണ്ടെന്ന് പറഞ്ഞ് മുഹമ്മദ് ഷിയാസ് ഡിസിപിയെ നേരില്‍ വിളിച്ച് സുരക്ഷ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഷിയാസ് പറഞ്ഞു.
തെമ്മാടികളുടെ സംരക്ഷണം വേണ്ട; സ്വന്തം കാര്യം നോക്കിക്കോളാമെന്ന് പോലീസിനോട് ഷിയാസ്അര്ദ്ധരാത്രി 12 മണിക്ക് എറണാകുളം ഡി.സി.സി. ഓഫീസിന് മുന്നില്‍ പോലീസ് സാന്നിദ്ധ്യത്തില്‍ പ്രതിഷേധം നടത്തിയതില്‍ ക്ഷുഭിതനായി ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. #mathrubhumi #dcc #mohammedshiyas
Posted by Mathrubhumi on Tuesday, June 14, 2022
Content Highlights: Ernakulam dcc president muhammed shiyas yells at police