കര്‍ദിനാളിന്റെ നിര്‍ദ്ദേശം നടപ്പാക്കാനാകില്ല; ജനാഭിമുഖ കുര്‍ബാന തന്നെ തുടരുമെന്ന് അങ്കമാലി രൂപത

എറണാകുളം: എറണാകുളം-അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന തന്നെ തുടരുമെന്ന് ബിഷപ്പ് ആന്റണി കരിയില്‍. പുതുക്കിയ കുര്‍ബാന നടത്താനുള്ള കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിര്‍ദ്ദേശം നടപ്പാക്കാനാകില്ല. മാര്‍പാപ്പ പൂര്‍ണമായി ഇളവ് അനുവദിച്ചതാണ്. ഇക്കാര്യം ചൂണ്ടികാട്ടി സിനഡ് മെത്രാന്മാര്‍ക്ക് ബിഷപ്പ് കത്തയച്ചു.
തീരുമാനം അടിച്ചേല്‍പ്പിച്ചാല്‍ സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. കനോന്‍ നിയമപ്രകാരം ഉള്ള ഇളവ് നിലനില്‍ക്കുന്നതിനാല്‍ പഴയ രീതി തന്നെ തുടരും എന്നും കത്തില്‍ ബിഷപ്പ് പറയുന്നു. ക്രിസ്മസ് കുര്‍ബാനകള്‍ പുതിയ രീതിയില്‍ നടത്തണം എന്നാവശ്യപ്പെട്ട് കര്‍ദ്ദിനാള്‍ നല്‍കിയ കത്തിനുള്ള മറുപടിയില്‍ ആണ് ബിഷപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
സീറോ മലബാര്‍ സഭയിലെ എല്ലാ മെത്രാന്‍മാരും സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത കൂര്‍ബാന അര്‍പ്പിക്കണമെന്ന കര്‍ശന നിരദ്ദേശത്തോടെ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സര്‍ക്കുലറിറക്കിയിരുന്നു.
നിലവില്‍ ഏകീകൃത കൂര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്നും എറണാകുളം അങ്കമാലി അതിരൂപതയിലെ പുരോഹിതര്‍ക്ക് മാത്രമെ ഇളവുള്ളു.
ഈ ഇളവുമൂലം മറ്റിടങ്ങളിലെ മെത്രാന്‍മാരും പുരോഹിതരും എറണാകുളം അങ്കമാലി അതിരൂപതിയിലെത്തിയാലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് സഭാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.
Colntent Highlights: Ernakulam Angamaly Archdiocese
Content Highlights: