പമ്പയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതായി; എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ചെങ്ങന്നൂർ: പമ്പാനദിയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതായ എൻജിനീയറിങ് കോളേജ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂർ ഐ.എച്ച്ആർ.ഡി. എൻജിനിയറിങ് കോളേജ് രണ്ടാം വർഷ വിദ്യാർഥി മണിമല കറിക്കാട്ടൂർ വയലിൽ ജയപ്രകാശിന്റെ മകൻ ജോയൽ ആന്റണി പ്രകാശി (20)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
വെള്ളിയാഴ് വൈകിട്ട് ആറുമണിയോടെ പമ്പാ നദിയിൽ മംഗലം പാറക്കടവിൽ മൂന്നു സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ ജോയൽ നീന്തുന്നതിനിടയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.
ചെങ്ങന്നൂർ ഫയർ ഫോഴ്‌സ് സ്‌കൂബാ- പോലീസ് സംഘങ്ങൾ നാട്ടുകാരുടെ സഹായത്തോടെ രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും ജോയലിനെ കണ്ടെത്താനായില്ല. ഇരുട്ടും നദിയുടെ ആഴവും തിരച്ചലിന് വെല്ലുവിളിയായി. ശനിയാഴ്ച വീണ്ടും നടത്തിയ തിരച്ചലിൽ രാവിലെ പത്തരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
Content Highlights: 20-year-old engineering student drowned in Pamba River, Incident occurred at Mangalam Parakkadavu in Chengannur, Search operations conducted by Fire Force, Scuba team, and local police, Body recovered on Saturday morning after extensive search