പരാതിക്കാരി മൊഴി മാറ്റി; ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിയെ വെറുതേവിട്ടു

നെയ്യാറ്റിൻകര: ബലാത്സംഗക്കേസിൽ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ അടക്കം മൂന്നുപേരെ വെറുതെവിട്ടു. നെയ്യാറ്റിൻകര കോടതിയുടേതാണ് ഉത്തരവ്. വിചാരണക്കോടതിയിൽ അതിജീവിത മൊഴിമാറ്റിയിരുന്നു. ഇതേത്തുടർന്നാണ് കോടതിയുടെ നടപടി.
കോടതിയിൽ നേരിട്ടെത്തിയാണ് പരാതിക്കാരി തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന മൊഴി നൽകിയത്. അതിജീവിത മൊഴിമാറ്റിയതിനെത്തുടർന്ന് രണ്ട് സാക്ഷികളും കേസിൽ മൊഴിമാറ്റിയിരുന്നു.
2022 സെപ്റ്റംബർ 28-നാണ് കേസിനാസ്പദമായ സംഭവം. പേട്ട സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. അന്ന് എംഎൽഎ ആയിരുന്ന എൽദോസ് കുന്നപ്പിള്ളിൽ തന്നെ പലതവണ പീഡിപ്പിച്ചെന്നും കോവളത്ത് കൊണ്ടുപോയി കാറിൽ വെച്ചും പീഡിപ്പിച്ചെന്നും പരാതിക്കാരി പറഞ്ഞിരുന്നു. കുന്നിന്റെ മുകളിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും ജില്ലാ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.
Content Highlights: Former MLA Eldhose Kunnappilly acquitted by Neyyattinkara court., The complainant retracted her initial statement in court., Two key witnesses also turned hostile during the trial., Case originated from a 2022 complaint alleging sexual assault and attempted murder.