സെക്രട്ടറിയേറ്റിന് മുന്നിൽ വയോധികൻ ജീവനൊടുക്കാൻ ശ്രമിച്ചു; സ്ഥലത്തിന്റെ രേഖ വാങ്ങി വഞ്ചിച്ചെന്ന് നോട്ടീസ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ വയോധികൻ പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. കാട്ടായിക്കോണം സ്വദേശി സുബ്രഹ്മണ്യൻ ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. പോലീസ് ഇടപെട്ട് ഇയാളെ രക്ഷിച്ചു. ഉടനെ ആംബുലൻസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ജീവനൊടുക്കാൻ ശ്രമിക്കുന്നതിന് മുമ്പ് സുബ്രഹ്മണ്യൻ ഒരു നോട്ടീസ് വിതരണം ചെയ്തിരുന്നു. ഇയാളുടെ സ്ഥലത്തിന്റെ ആധാരം പണയംവെച്ച് മറ്റൊരാൾ സഹകരണബാങ്കിൽനിന്ന് വായ്പയെടുത്തെന്നും തനിക്ക് രേഖകൾ തിരികെ ലഭിച്ചില്ലെന്നും ആരോപിക്കുന്നതാണ് നോട്ടീസ്.
ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിക്കുന്നത് കണ്ടുനിന്ന സ്ത്രീയാണ് സുബ്രഹ്മണ്യനെ തടഞ്ഞത്. തുടർന്ന് സമരം നിയന്ത്രിക്കാൻനിന്ന പോലീസ് ഇടപെട്ടാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.
Content Highlights: An elderly man named Subramanian from Kattaikonam poured petrol in front of the Kerala Secretariat., The incident was triggered by an ongoing dispute with a cooperative bank., Alert police personnel and bystanders intervened quickly to prevent a major tragedy., The man was immediately rushed to the hospital via ambulance