ട്രെയിനില്‍ തീയിട്ട സംഭവം: പ്രതികളെപ്പറ്റി സൂചന ലഭിച്ചെന്ന് DGP, പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കും

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുമെന്ന് ഡി.ജെ.പി. അനില്‍ കാന്ത്. പ്രതികളെ സംബന്ധിച്ച ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പെട്ടെന്ന് തന്നെ അവരിലേക്കെത്താന്‍ കഴിയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തരമേഖലാ ഐ.ജിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അന്വേഷണം നടന്നുവരികയാണ്. ഐ.ജി. സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ശാസ്ത്രീയ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അന്വേഷണം പെട്ടെന്ന് തന്നെ പൂര്‍ത്തിയാവും. ഏതെങ്കിലും തലത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെയെന്നുള്ളതും അന്വേഷണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന പോലീസ് മേധാവി കണ്ണൂര്‍ സന്ദര്‍ശിക്കും. അതിന് ശേഷമായിരിക്കും പ്രത്യേക അന്വേഷണസംഘത്തെ പ്രഖ്യാപിക്കുക.
Content Highlights: elathur train incident sit special investigation team will be constituted