CMRL-എക്‌സാലോജിക് ഇടപാട്: പിണറായിക്കും റിയാസിനുമെതിരേ കേസെടുത്ത് ഇ.ഡി

#മാതൃഭൂമി ന്യൂസ്
പിണറായി വിജയൻ | Photo: ANI
പിണറായി വിജയൻ | Photo: ANI

ന്യൂഡൽഹി: സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസിൽ സുപ്രധാന നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരേ ഇ.ഡി. കേസെടുത്തു. വിജിലൻസ് എഫ്‌ഐആറിന്റെ ചുവട് പിടിച്ച് രണ്ട് ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് കേസ്.

അഴിമതി, ഹവാല ആരോപണങ്ങളിൽ നേരത്തേ വിജിലൻസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡിയും കേസെടുത്തിരിക്കുന്നത്. തുടർനടപടികൾ വേഗത്തിലാക്കാനാണ് ഇ.ഡി. നീക്കം.

നേരത്തേ രണ്ട് എഫ്‌ഐആറുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരമാണ് ആദ്യ കേസ്. അതേസമയം രണ്ടാമത്തേത് കുഴൽപ്പണ കേസാണ്. മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഹമ്മദ് റിയാസുമാണ് ഒന്നാം പ്രതി. ഇ.ഡിയുടെ റിപ്പോർട്ടിന്മേൽ വിജിലൻസ് കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസെടുത്തത്.

Content Highlights: Enforcement Directorate (ED) has registered a case against former Chief Minister Pinarayi Vijayan and Mohammed Riyas