കരുവന്നൂർ തട്ടിപ്പ്: മുൻ MP പി.കെ. ബിജുവിന് ഇ.ഡി. നോട്ടീസ്, വ്യാഴാഴ്ച ഹാജരാകണം

കൊച്ചി: കരുവന്നൂർ കേസിൽ മുൻ എം.പി. പി.കെ. ബിജുവിനും കൗൺസിലർ എം.ആർ. ഷാജനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നോട്ടീസ്. കരുവന്നൂർ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ സി.പി.എം. നിയോഗിച്ച സമിതിയിലെ അംഗങ്ങളാണ് ഇരുവരും.
പി.കെ. ബിജു വ്യാഴാഴ്ചയും എം.ആർ. ഷാജൻ വെള്ളിയാഴ്ചയും കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. കരുവന്നൂരുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികളിലേക്ക് ഇ.ഡി. നീങ്ങുന്നു എന്നതിന്റെ സൂചനയാണ് ഇത്.
തൃശ്ശൂർ സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വർഗീസിനോട് ബുധനാഴ്ച ഹാജരാകണമെന്ന് ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഹാജരാകുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇനിയും വ്യക്തമായിട്ടില്ല.
തട്ടിപ്പിനെ കുറിച്ച് അന്വേഷിച്ചതിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ ബിജുവിനോടും ഷാജനോടും നേരത്തെ ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുവരും അത് നൽകിയിരുന്നില്ല.
Content Highlights: ed issues summons to pk biju over karuannur bank scam