പ്രത്യാശയുടെ ഈസ്റ്റർ ആഘോഷിച്ച് ക്രൈസ്തവർ

കരുതലിന്റെ പെസഹായും അനുതാപത്തിന്‍റെ ദുഃഖവെള്ളിയും പിന്നിട്ട് ക്രൈസ്തവ വിശ്വാസികൾ പ്രത്യാശയുടെ ഈസ്റ്റർ ആഘോഷിക്കുന്നു. ക്രിസ്തുദേവന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ ദുഃഖവെള്ളി ആചരിച്ചു.
ഗാഗുൽത്താമലയിലേക്കുള്ള ക്രിസ്തുവിന്‍റെ പീഡാനുഭവ യാത്രയുടെ ഓർമ്മയിൽ ‘കുരിശിന്‍റെ വഴി’ നടത്തി. കുരിശ് ആരാധന, കയ്പുനീർ കുടിക്കൽ എന്നിവ ദുഃഖവെള്ളി ആചരണത്തിന്‍റെ ഭാഗമായി നടത്തി. ഞായറാഴ്ച ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും വിജയം പ്രഖ്യാപിക്കുന്ന ഉയിർപ്പ് തിരുനാൾ ആഘോഷിക്കും.
പുലർച്ചെ മുതൽ വിവിധ ദേവാലയങ്ങളിൽ ഈസ്റ്റർ ആഘോഷങ്ങൾ തുടങ്ങി. കുരിശുമരണത്തിന് ശേഷമുള്ള മൂന്നാംനാളിൽ യേശുദേവൻ ഉയിർത്തെഴുന്നേറ്റെന്നാണ് വിശ്വാസം. ഈ ദിവസമാണ് സ്നേഹസന്ദേശവുമായി ഈസ്റ്റർ ആഘോഷിക്കുന്നത്.
Content Highlights: easter messages 2025