ജന്തർമന്ദർ സമര ഐക്യദാർഢ്യ പ്രകടനത്തിനിടെ സംഘർഷം; അടൂരിൽ DYFI-KSU സംഘർഷം, രാഹുൽ മാങ്കൂട്ടത്തിലിന് മർദനം

#സ്വന്തം ലേഖകൻ
Photo: facebook.com/rahul mamkootathil
Photo: facebook.com/rahul mamkootathil

അടൂർ: അടൂരിൽ ഡി.വൈ.എഫ്.ഐ.-കെ.എസ്.യു. സംഘർഷം. നാലുമണിക്കൂറോളം സംഘർഷം നീണ്ടുനിന്നു. സ്വകാര്യ ആശുപത്രിക്കുനേരെ കല്ലേറുണ്ടായി. ശനിയാഴ്ച വൈകീട്ട് ഏഴംകുളത്ത് നടന്ന ഡൽഹി ജന്തർമന്ദർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ. നടത്തിയ പ്രകടനത്തിനിടയിൽ കെ.എസ്.യു. പ്രവർത്തകരെ ഡി.വൈ.എഫ്.ഐ.ക്കാർ മർദിച്ചതാണ് സംഘർഷത്തിന് തുടക്കം. മുൻ എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന് മർദനമേറ്റു. സി.പി.എം. ഏരിയാ സെക്രട്ടറി സഞ്ചരിച്ച കാർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തകർത്തു. ശനിയാഴ്ച രാത്രി ഏഴിനാണ് സംഘർഷം തുടങ്ങിയത്.