‘അഖിലേന്ത്യാ പ്രസിഡൻറ് ജില്ലാ സെക്രട്ടറിയുടെ പണിയെടുത്ത് നടക്കുന്നു’; എ.എ. റഹീമിന് രൂക്ഷവിമർശം

കോഴിക്കോട്: ഡി.വൈ.എഫ്.ഐ. കോഴിക്കോട് ജില്ലാസമ്മേളനത്തിൽ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീമിന് രൂക്ഷവിമർശം. അഖിലേന്ത്യാ പ്രസിഡൻറ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ പണിയെടുത്ത് നടക്കുകയാണെന്നാണ് പ്രതിനിധികൾ വിമർശിച്ചത്. ദേശീയവിഷയങ്ങളിൽ നല്ലനിലയിൽ ഇടപെടാൻ ഇതുകാരണം സാധിക്കുന്നില്ല. സംഘടനയ്ക്ക് ഒരു കേന്ദ്രകമ്മിറ്റിയുണ്ടെങ്കിലും ഒരു പ്രവർത്തനവും നടക്കുന്നില്ലെന്നും ചർച്ചയിൽ ചില പ്രതിനിധികൾ തുറന്നടിച്ചു.
മുക്കത്ത് ഞായറാഴ്ച വൈകീട്ട് തുടങ്ങിയ ഡി.വൈ.എഫ്.ഐ. ജില്ലാസമ്മേളനം എ.എ. റഹീമായിരുന്നു ഉദ്ഘാടനംചെയ്തത്. തുടർന്ന് തിങ്കളാഴ്ച നടന്ന പ്രതിനിധിസമ്മേളനത്തിലാണ് അദ്ദേഹത്തിനെതിരേ കടുത്ത വിമർശനം ഉയർന്നത്.
തിങ്കളാഴ്ച രാവിലെ സംസ്ഥാന സെക്രട്ടറി വി.കെ. സനോജാണ് പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്തത്. സംസ്ഥാന പ്രസിഡൻറ് വി. വസീഫും ചടങ്ങിൽ പങ്കെടുത്തിരുന്നു.
Content Highlights: Delegates criticized AA Rahim for focusing on Thiruvananthapuram district duties over national responsibilities., Concerns raised regarding the lack of effective functioning of the DYFI central committee., The criticism occurred during the DYFI Kozhikode district delegate conference held in Mukkam., State Secretary VK Sanoj and President V Vaseef attended the event.