കുഫോസ് സ്ഥാപക വൈസ് ചാൻസലർ ഡോ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയുടെ (കുഫോസ് - KUFOS) സ്ഥാപക വൈസ് ചാൻസലറും പ്രശസ്ത മത്സ്യശാസ്ത്രജ്ഞനുമായ ഡോ. ബി. മധുസൂദനക്കുറുപ്പ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയോടെയായിരുന്നു അന്ത്യം. സംസ്കാരം വൈകീട്ട് നാലിന് നെട്ടൂരിലെ വീട്ടുവളപ്പിൽ നടക്കും.
മത്സ്യശാസ്ത്ര ഗവേഷണ രംഗത്തും വിദ്യാഭ്യാസ രംഗത്തും വിലപ്പെട്ട സംഭാവനകൾ നൽകിയ ഡോ. മധുസൂദനക്കുറുപ്പ്, കുഫോസിന്റെ ആദ്യ വൈസ് ചാൻസലറെന്ന നിലയിൽ സർവ്വകലാശാലയുടെ വികസനത്തിൽ നിർണ്ണായക പങ്കുവഹിച്ചു. കുസാറ്റ് ഇൻഡസ്ട്രിയൽ ഫിഷറീസ് സ്കൂൾ ഡയറക്ടറായും, ഫിഷറീസ് വകുപ്പ് മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായും, ഉത്തർപ്രദേശിലെ ശ്രീ വെങ്കിടേശ്വര സർവകലാശാലയുടെ മൂന്നാമത് വി.സിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട നിരവധി ഗവേഷണ പ്രബന്ധങ്ങളുടെ രചയിതാവാണ് അദ്ദേഹം.
Content Highlights: Dr. B. Madhusoodana Kurup passed away at the age of 71 due to a heart attack in Kochi., He was the founding Vice Chancellor of Kerala University of Fisheries and Ocean Studies (KUFOS)., He served as CUSAT Industrial Fisheries School Director and as Scientific Advisor to the Fisheries Minister., His funeral is scheduled for 4 PM today at his residence in Nettoor.