ധര്‍മ്മചാരി ആദിച്ചന്‍ പുരസ്‌കാരം ഡോ. അജയ് എസ്. ശേഖറിന്

ഡോ. അജയ് എസ്. ശേഖര്‍
ഡോ. അജയ് എസ്. ശേഖര്‍

തിരുവനന്തപുരം : അംബേദ്കര്‍ മിഷന്‍ നല്‍കുന്ന 2024-ലെ ധര്‍മ്മചാരി ആദിച്ചന്‍ പുരസ്‌കാരം ഡോ. അജയ് എസ്. ശേഖറിന്. കേരളവും ബുദ്ധിസവുമായുളള സംസ്‌കാരചരിത്രബന്ധത്തെ അടയാളപ്പെടുത്തിയ ബുദ്ധിസം ആന്‍ഡ് കേരള എന്ന പുസ്തകത്തിനും കലാപ്രവര്‍ത്തകനായ അനിരുദ്ധരാമനുമായി ചേര്‍ന്ന് കേരളലളിതകലാ അക്കാദമി കോട്ടയം ആര്‍ട്ട്ഗ്യാലറിയില്‍ നവംബറില്‍ നടത്തിയ ബുദ്ധിസവും കേരളവുമായി ബന്ധപ്പെട്ട കോതായം കലാപ്രദര്‍ശനത്തിനും സംസ്‌കാരചരിത്ര വിമര്‍ശസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുമാണ് അവാര്‍ഡ്. 

ഡോ. അജയ് എസ്. ശേഖര്‍ കാലടി സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും സെന്റര്‍ ഫോര്‍ ബുദ്ധിസ്റ്റ് സ്റ്റഡീസ് സ്ഥാപക കോഡിനേറ്ററുമാണ്.  കേരളസംസ്ഥാന സര്‍വവിജ്ഞാനകോശം ഭരണസമിതി അംഗമാണ്. 

അംബേദ്കര്‍, സഹോദരന്‍, ഗുരു, കേരളനവോത്ഥാനം, പുത്തന്‍കേരളം എന്നിവയാണ് മറ്റുരചനകള്‍. അംബേദ്കര്‍ മാസാചരണസമാപനസമ്മേളനത്തില്‍ തിങ്കളാഴ്ച പത്തനംതിട്ട കുമ്പഴ ബുദ്ധവിഹാരത്തില്‍  മിഷന്‍ രക്ഷാധികാരി ധന്മചാരി കുമ്പഴ ദാമോദരന്‍ പുരസ്‌കാരദാനം നിര്‍വഹിക്കും.

Content Highlights: Dr. Ajay S. Sekhar Wins 2024 Dharmachaari Adicha Award