വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥിയുടെ മരണം; മുൻ ഡീൻ അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി

#മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം | ഇലസ്ട്രേഷൻ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഇലസ്ട്രേഷൻ: മാതൃഭൂമി

കൊച്ചി: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി. കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെ സർവകലാശാല ഉചിതമായ നടപടി സ്വീകരിക്കും. റാഗിങ്ങിന് കടുത്ത ശിക്ഷ നൽകുന്ന നിയമം സംസ്ഥാനത്ത് നടപ്പാക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. മുൻഡീൻ ഉൾപ്പെടെ നൽകിയ ഹർജി തീർപ്പാക്കി ഉത്തരവിറക്കുകയായിരുന്നു ഹൈക്കോടതി.

Content Highlights: High Court orders disciplinary action against former Dean pookode veterinary college