ചൂട് കുറയില്ല; ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: ഏപ്രില്‍ 14 -17 വരെ 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുമായി സംസ്ഥാന കാലാവസ്ഥ വകുപ്പ്. ഈ ജില്ലകളിൽ സാധരണ താപനിലയെക്കാള്‍ 2-4 ഡിഗ്രി വരെ കൂടാന്‍ സാധ്യതയുണ്ട്.
ഉയര്‍ന്ന താപനില ജില്ലകള്‍ തിരിച്ച്-
തൃശൂര്‍, പാലക്കാട് - 39 ഡിഗ്രി വരെ
കോഴിക്കോട്, കണ്ണൂര്‍ - 38 ഡിഗ്രി വരെ
പത്തനംതിട്ട, കാസര്‍ഗോഡ്- 37 ഡിഗ്രി വരെ
ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം- 36 ഡിഗ്രി വരെയും
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 14 മുതല്‍ 17 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
Content Highlights: disaster authority announces temperature alert in 10 districts