സ്വര്‍ണ്ണക്കടത്ത്: കേരളത്തില്‍ നീതിയുക്തമായ അന്വേഷണം നടക്കില്ലെന്ന് കേന്ദ്രം

#പി. ബസന്ത്/ മാതൃഭൂമി ന്യൂസ്
സ്വപ്‌ന സുരേഷ്| Photo: Mathrubhumi
സ്വപ്‌ന സുരേഷ്| Photo: Mathrubhumi

ന്യൂഡല്‍ഹി: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ കേരളത്തില്‍ നീതിയുക്തമായ അന്വേഷണം നടക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ കേരളാ പോലീസ് തടയുകയാണ്. കേരളത്തിലെ ഉന്നതര്‍ക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിന് കേന്ദ്ര ധനമന്ത്രാലയം മറുപടി നല്‍കി.

സംസ്ഥാന ഭരണകൂടം ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരെ നീങ്ങുകയാണ്. കേരളാ പോലീസ് ഇവരെ ഭീഷണപ്പെടുത്തുന്നു. സ്വപ്‌ന സുരേഷിന്റെ 164-ാം വകുപ്പ് പ്രകാരമുള്ള രഹസ്യമൊഴി കണക്കിലെടുത്ത് അന്വേഷണം തുടരുമെന്നും ധനമന്ത്രാലയം അറിയിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കുകയാണ് കേന്ദ്രം. കേസിന്റെ വിചാരണ കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് മാറ്റാന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും മറുപടിയില്‍ ധനമന്ത്രാലയം വ്യക്തമാക്കി.

Content Highlights: diplomatic gold smuggling case investigation doesn't go well in kerala says union finance ministry