ആയുര്‍വേദ ചികിത്സയ്ക്കായി അരവിന്ദ് കെജ്‌രിവാള്‍ കാഞ്ഞിരപ്പള്ളിയില്‍

അരവിന്ദ് കെജ്‌രിവാൾ | Photo: PTI
അരവിന്ദ് കെജ്‌രിവാൾ | Photo: PTI

കാഞ്ഞിരപ്പള്ളി (കോട്ടയം): ഡല്‍ഹി മുന്‍മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ ആയുര്‍വേദ ചികിത്സയ്ക്കായി കാഞ്ഞിരപ്പള്ളി പാറത്തോട്ടിലെത്തി. ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് പാറത്തോട് മടുക്കക്കുഴി ആയുര്‍വേദ ആശുപത്രിയില്‍ ഒരാഴ്ചത്തെ ചികിത്സയ്ക്കായി എത്തിയത്. കേരള പോലീസ് അകമ്പടിയോടെയാണ് കെജ്‌രിവാളിന്റെ വാഹനവ്യൂഹം വന്നത്.

Content Highlights: delhi former chief minister arvind kejriwal reaches kanjirappally for ayurveda treatment