കളമശ്ശേരി സ്ഫോടനത്തില്‍ മരണം അഞ്ചായി; മരിച്ച ലിബ്‌നയുടെ അമ്മ സാലിയും മരണത്തിനു കീഴടങ്ങി

കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ മരണം അഞ്ചായി. സ്ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി ശനിയാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങി. മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ പ്രദീപിന്റെ ഭാര്യ റീന (സാലി-45) ആണ് മരിച്ചത്.
ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സയിലായിരുന്ന സാലി ശനിയാഴ്ച രാത്രിയാണ് മരിച്ചത്. മകള്‍ 12 വയസ്സുകാരി ലിബ്ന ബോംബ് സ്‌ഫോടനം നടന്നതിന്റെ പിറ്റേന്ന് മരണമടഞ്ഞിരുന്നു. ചികിത്സയിലുള്ള മകന്‍ പ്രവീണ്‍ അപകടനില തരണംചെയ്തിട്ടില്ല. മറ്റൊരു മകന്‍ രാഹുലിനും പൊള്ളലേറ്റിരുന്നെങ്കിലും ഗുരുതരമല്ല.
ഒക്ടോബര്‍ 29-ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു.
Content Highlights: Death toll rises to five in Kochi Kalamassery blast