തകരപ്പറമ്പിലെ കനാലിൽ പൈപ്പില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം; ജോയിയുടേതെന്ന് സൂചന

തിരുവനന്തപുരം: തിരുവനന്തപുരം തകരപ്പറമ്പിലെ കനാലിൽ മൃതദേഹം പൊങ്ങി. റെയിൽവേ സ്റ്റേഷനോട് ചേർന്ന സ്ഥലമാണ് തകരപ്പറമ്പ്. ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മൃതദേഹമാണെന്നാണ് സൂചന. പോലീസും ഫയർഫോഴ്സും അടക്കമുള്ളവർ സ്ഥലത്തെത്തി. ആരാണ് എന്നത് സംബന്ധിച്ച് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പൈപ്പിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മെഡിക്കൽ കോളേജിൽ പരിശോധനകൾക്ക് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നാണ് മേയർ അടക്കമുള്ളവർ വ്യക്തമാക്കുന്നത്.
Content Highlights: dead body found in thakaraparambu canal