‘എന്തിന് കഥയുണ്ടാക്കി? സുകുമാരക്കുറുപ്പുമായി ബന്ധമില്ല’; നിയമനടപടികൾ ആലോചിക്കുമെന്ന് ദാമോദര മേനോൻ

ബ്രൂണൈ: സുകുമാരക്കുറുപ്പുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് ദാമോദര മേനോൻ. ഒരു ചാനൽ നൽകിയ വാർത്ത നാടിനാകെ അപമാനമുണ്ടാക്കുന്നതാണെന്നും ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും ബ്രൂണൈയിൽനിന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
തനിക്കെതിരെയുള്ള കള്ളക്കഥ മെനഞ്ഞത് പാരിജാതനും ത്രിവിക്രമനും ചേർന്നാണെന്ന് ദാമോദര മേനോൻ ആരോപിച്ചു. എന്തിനുവേണ്ടിയാണ് ഇവർ ഇത്തരമൊരു കഥയുണ്ടാക്കിയതെന്ന് തനിക്ക് അറിയില്ലെന്നും നാട്ടിലേക്ക് തിരികെ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണൈയിൽ ഒളിവിൽ കഴിയുകയാണെന്ന തരത്തിൽ നേരത്തെ ചില വാർത്തകളും അയാളുടേത് എന്ന് പറഞ്ഞ് ചിത്രങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ, ഇത് തൃശ്ശൂർ വടക്കാഞ്ചേരിക്കടുത്ത് കരുമത്ര സ്വദേശിയായ ദാമോദര മേനോൻ ആണെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.
Content Highlights: Damodara Menon strongly denied any association with fugitive Sukumara Kurup from Brunei and announced plans to pursue legal action against fabricated media reports.