മാവോവാദി ആക്രമണത്തില്‍ വീരമൃത്യുവരിച്ച സി.ആര്‍.പി.എഫ്. ജവാന്‍ ആര്‍. വിഷ്ണുവിന് വിട

ഛത്തീസ്‌ഗഡിൽ മൈൻ അപകടത്തിൽ വീരമൃത്യു വരിച്ച സി. ആർ. പി.എഫ്. ജവാൻ ആർ. വിഷ്ണുവിന്റെ മൃതദേഹത്തിൽ അന്ത്യോപചാരം അർപിക്കുന്നു
ഛത്തീസ്‌ഗഡിൽ മൈൻ അപകടത്തിൽ വീരമൃത്യു വരിച്ച സി. ആർ. പി.എഫ്. ജവാൻ ആർ. വിഷ്ണുവിന്റെ മൃതദേഹത്തിൽ അന്ത്യോപചാരം അർപിക്കുന്നു

തിരുവനന്തപുരം: ഛത്തീസ്ഗഢിലെ മാവോവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ്. ജവാന്‍ ആര്‍. വിഷ്ണുവിന് വിട. പ്രിയപ്പെട്ടവന് നാട് ഒന്നാകെ യാത്രയയപ്പ് നല്‍കി. കരുവന്‍കോട് ശാന്തി കുടീരത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.

നിറകണ്ണുകളുമായി നന്ദിയോട്ടെ വീട്ടില്‍ മകനെ കാത്തിരുന്ന അച്ഛന്‍, അമ്മ,  നല്ലപാതിയെ അവസാനമായി ഒരുനോക്ക് കാണാന്‍ അലമുറയിടുന്ന ഹൃദയവുമായി ഒരു ഭാര്യ. ഉച്ചയ്ക്ക് ഒരുമണിയോടെ ശാന്തി കുടീരത്തില്‍ മകന്‍ നാലാം ക്ലാസുകാരന്‍ നിര്‍ദവ് അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തി.

പുലര്‍ച്ചെ 3.45 ഓടെ പുതിയ വീട്ടില്‍ വിഷ്ണുവിന്റെ ഭൗതിക ശരീരം എത്തിച്ചു. അരികില്‍ നിന്ന് മാറാതെ സങ്കടം ഉള്ളിലൊതുക്കി പ്രിയപ്പെട്ടവർ.. ഒടുവില്‍ ഒരു നോക്ക് കാണാനാകാത്ത വേദനയോടെ വിഷ്ണുവിന് അവർ വിട നല്‍കി.

നന്ദിയോട്ടെ വഴിയോരങ്ങള്‍ അവനായി കണ്ണീര്‍ പൊഴിച്ചു. വിദ്യാര്‍ഥികള്‍ പൂക്കളാല്‍ അന്ത്യ ചുംബനം നല്‍കി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എസ് കെ വി സ്‌കൂളിലെത്തി അന്തിമോപാചാരം അര്‍പ്പിച്ചു 


 

Content Highlights: crpf jawan r vishnu killed ied blast maoist chhattisgarh