സി.പി.എം. ഏരിയാ സമ്മേളനത്തിന് തിരക്കേറിയ റോഡ് അടച്ച് സ്റ്റേജ്; നട്ടംതിരിഞ്ഞ് നാട്ടുകാർ

ഫോട്ടോ: ബി. മുരളീകൃഷ്ണന്‍
ഫോട്ടോ: ബി. മുരളീകൃഷ്ണന്‍

തിരുവനന്തപുരം: സി.പി.എം. പാളയം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി, തിരക്കേറിയ വഞ്ചിയൂര്‍ ജങ്ഷനിലെ ഒരു വശത്തെ റോഡ് പൂര്‍ണമായി അടച്ച് സ്റ്റേജ് കെട്ടി. വ്യാഴാഴ്ച വൈകിട്ട് നടക്കുന്ന പൊതുസമ്മേളത്തിനായാണ് കൂറ്റന്‍ സ്റ്റേജ് നിര്‍മിക്കുന്നത്. 

വഞ്ചിയൂര്‍ കോടതിയുടെയും പോലീസ് സ്റ്റേഷന്റെയും തൊട്ടു മുന്‍പിലായാണ് പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന ഈ നിയമലംഘനം. രാവിലെയും വൈകിട്ടും വന്‍ തിരക്കാണ് ഈ റോഡിലുള്ളതത്. റോഡിലെ ഗതാഗതം നിയന്ത്രിക്കാനായി വ്യാഴാഴ്ച രാവിലെ മുതല്‍ അന്‍പതോളം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.

 ഫോട്ടോ: ബി. മുരളീകൃഷ്ണന്‍ 

സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ശേഷം, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകവും ഉണ്ട്.

Content Highlights: cpm palayam area meeting stage buit in road