'വക്താവായി ക്വട്ടേഷൻ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ല'; ജയരാജനെ പിന്തുണച്ചും മനുവിനെ അപലപിച്ചും CPM

കണ്ണൂർ: മനു തോമസിനെ അപലപിച്ചും ക്വട്ടേഷൻ സംഘത്തെ തള്ളിയും പി. ജയരാജനെ പിന്തുണച്ചും കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ്. മനു തോമസ് നേതാക്കൾക്കെതിരേ നടത്തുന്ന തെറ്റായ പ്രചാരണവേല അപലപനീയമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് പത്രക്കുറിപ്പിൽ അറിയിച്ചു.
സോഷ്യമീഡിയയിലൂടെ ഭീഷണിയുടെ സ്വരത്തില്‍ ക്വട്ടേഷന്‍കാരായ ചിലര്‍ നടത്തുന്ന പ്രതികരണങ്ങള്‍ പ്രതിഷേധാര്‍ഹവും സമൂഹം അംഗീകരിക്കാത്തതുമാണ്. നവമാധ്യമങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രതികരണങ്ങള്‍ ലൈക്ക് ചെയ്തും ഷെയര്‍ ചെയ്തും പ്രചരിപ്പിക്കുന്നതും ന്യായീകരിക്കത്തക്കതല്ല. നവമാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ വക്താക്കളായി പ്രവര്‍ത്തിക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടില്ലെന്നും പത്രക്കുറിപ്പിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു.
ക്വട്ടേഷന്‍കാരുടെ പാര്‍ട്ടിയാണ് സി.പി.എം. എന്നും അവരെ സഹായിക്കുന്നവരാണ് സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമായ പി ജയരാജനും ജില്ലാ കമ്മറ്റി അംഗമായ എം. ഷാജറും എന്നുമുള്ള വാര്‍ത്തകൾ അടിസ്ഥാനരഹിതമാണ്. പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാത്തതിനെ തുടര്‍ന്ന് സി.പി.എമ്മില്‍നിന്ന് ഒഴിവായ മനു തോമസ് സി.പി.എം. നേതാക്കള്‍ക്കെതിരെ നടത്തികൊണ്ടിരിക്കുന്ന തെറ്റായ പ്രചാരവേല അപലപനീയമാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയണമെന്നും പ്രസ്താവനയിൽ ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു.
Content Highlights: cpm kannur district secretary statement about manu thomas row