സമ്മേളനത്തിനു പിരിച്ചത് 7 ലക്ഷം,തിരിച്ചുതരാതെ BJPയിൽ ; മധുമുല്ലശ്ശേരിക്കെതിരേ പോലീസിൽ പരാതി നൽകി CPM

Madhu Mullasseri | Photo: Mathrubhumi News
Madhu Mullasseri | Photo: Mathrubhumi News

തിരുവനന്തപുരം: സി.പി.എം. സമ്മേളനത്തിനിടെ ഇറങ്ങിപ്പോയി പാർട്ടി വിട്ട മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരേ പാർട്ടി പോലീസിൽ പരാതി നൽകി. മംഗലപുരം ഏരിയാ സമ്മേളനത്തിനായി പിരിച്ചെടുത്ത ഏഴു ലക്ഷത്തോളം രൂപ കൈവശപ്പെടുത്തിയെന്നാണ് പരാതി. ഏരിയാ സെക്രട്ടറി ജലീലാണ് ആറ്റിങ്ങൽ ഡിവൈ.എസ്.പി.ക്കു പരാതി നൽകിയിട്ടുള്ളത്.

ഏരിയാ സമ്മേളനം നടക്കുന്നതിനിടയിലാണ് സെക്രട്ടറിയായിരുന്ന മധു ഇറങ്ങിപ്പോയത്. സമ്മേളനത്തിനായി ബ്രാഞ്ച് കമ്മിറ്റികൾ നൽകിയ 3.27 ലക്ഷത്തോളം രൂപയും അല്ലാതെ ആറുലക്ഷത്തോളം രൂപയും ഉണ്ടായിരുന്നു. ഇതിൽ രണ്ടേകാൽ ലക്ഷത്തോളം രൂപ സമ്മേളനത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി മുൻകൂർ നൽകിയിട്ടുണ്ട്. ബാക്കി തുക ഇതുവരെ നൽകിയിട്ടില്ല.

മധുവിന്റെ വീടിനടുത്തുള്ള ബ്രാഞ്ച് സെക്രട്ടറി ചർച്ച നടത്തിയെങ്കിലും തിരികെ നൽകാൻ തയ്യാറാവുന്നില്ല. തുടർന്നാണ് ഏരിയാ കമ്മിറ്റി ചേർന്ന് പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും സെക്രട്ടറി ജലീൽ പറഞ്ഞു.

Content Highlights: cpm complaint against madhu mullassey money refund