ബിജെപിക്കെതിരേ പ്രാദേശിക പാര്‍ട്ടികള്‍ക്കൊപ്പം മുന്നണി; കേരളനിലപാടിനെ പരിഹസിച്ച് സിപിഎം ബംഗാള്‍ ഘടകം

കണ്ണൂര്‍: പ്രാദേശിക പാര്‍ട്ടികളുമായി മുന്നണി ചേരാമെന്ന സിപിഎം കേരള ഘടകത്തിന്റെ അഭിപ്രായത്തെ പരിഹസിച്ച് ബംഗാള്‍ ഘടകം. ബിജെപിയെ പരാജയപ്പെടുന്നതിന് വേണ്ടി കോണ്‍ഗ്രസ് അല്ലാത്ത പ്രാദേശിക കക്ഷികളുടെ മുന്നണി രൂപീകരിക്കണമെന്ന് പൊതുചര്‍ച്ചയില്‍ കെ.കെ. രാഗേഷ് ഉന്നയിച്ച നിലപാടിനെയാണ് ബംഗാള്‍ ഘടകം തള്ളിയത്.
പ്രാദേശിക കക്ഷികളെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് ബംഗാളില്‍ നിന്നുള്ള പ്രതിനിധി അഭിപ്രായപ്പെട്ടത്. ബിജെപിയുമായി സഖ്യം കൂടാത്ത എത്ര പാര്‍ട്ടികള്‍ രാജ്യത്തുണ്ടെന്ന് അദ്ദേഹം ചോദിച്ചു. പ്രാദേശിക പാര്‍ട്ടികള്‍ അധികാരത്തിന് വേണ്ടി എന്ത് വിട്ടുവീഴ്ചയും ചെയ്യുന്നവരാണ്. പ്രാദേശിക പാര്‍ട്ടികളെ കൂട്ടുപിടിച്ച് ബിജെപിയെ പരാജയപ്പെടുത്തുക എന്നത് യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിപിഎം കേന്ദ്രനേതൃത്വത്തിനെതിരേയും കെ.കെ. രാഗേഷ് ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ത്തി. ദേശീയ തലത്തില്‍ ഉയരുന്ന വിഷയങ്ങളില്‍ കളിക്കളം കോണ്‍ഗ്രസിന് വിട്ടുകൊടുത്തുകൊണ്ട് സിപിഎം കാഴ്ചക്കാരാവുകയാണ്. അത് ശരിയായ നിലപാടല്ല. ദുര്‍ബലതയുണ്ടെങ്കിലും ജനങ്ങള്‍ക്ക് വിശ്വാസമുള്ള പാര്‍ട്ടിയാണ് സിപിഎം എന്നും അദ്ദേഹം പറഞ്ഞു.
Content Highlights: CPIM Party congress; Bengal CPIM dismisses kerala cpim's stand on alliance with Local Parties