'മതമൗലികവർഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല'; വിദ്വേഷ പരാമർശവുമായി സിപിഎം നേതാവ് പി. നന്ദകുമാർ

#ന്യൂസ് ഡെസ്‌ക്
പി. നന്ദകുമാർ | Photo: Mathrubhumi
പി. നന്ദകുമാർ | Photo: Mathrubhumi

പൊന്നാനി (മലപ്പുറം): മലപ്പുറത്തിനെതിരേ വിദ്വേഷ പരാമർശവുമായി സിപിഎം മുൻ എംഎൽഎ പി. നന്ദകുമാർ. മതമൗലികവർഗീയവാദികളുടെ ഒരു കൂടാണ് മലപ്പുറം ജില്ലയെന്ന് അദ്ദേഹം പറഞ്ഞു. പൊന്നാനിയിൽ സിപിഎമ്മിന്റെ വിപുലീകൃത ജില്ലാകമ്മിറ്റിയുടെ സ്വാഗതപ്രസംഗത്തിലായിരുന്നു നന്ദകുമാറിന്റെ പരാമർശം.

'മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പല സാഹചര്യങ്ങളുമുണ്ടെന്ന് നമുക്കറിയാം. മതമൗലികവർഗീയവാദികളുടെ ഒരു കൂടാണ് മലപ്പുറം ജില്ല. സ്വാഭാവികമായും അതിനെതിരായിക്കൊണ്ടുള്ള വിപുലീകൃതമായ ജനകീയ പ്രസ്ഥാനം, മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ചെടുത്തുകൊണ്ട് മുന്നോട്ടുപോകുന്ന കമ്യൂണിസ്റ്റ് പാർട്ടി ഈ പുതിയകാലഘട്ടത്തിലെ കടമകളെ ഏതൊക്കെ രൂപത്തിലേക്ക് നിർവഹിച്ചുപോകണം, അതിന്റെ സംഘടനാപരമായ ദൗർബല്യങ്ങളെ എങ്ങനെ പരിഹരിക്കണം. ആ രാഷ്ട്രീയമായ കടമകൾ എങ്ങനെ ഏറ്റെടുക്കണം തുടങ്ങി സവിസ്തരമായി ഇന്നും നാളെയും ചേരുന്ന ഈ ജില്ലാ കമ്മിറ്റിയോഗം പരിശോധിക്കും’, എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാലൊളി മുഹമ്മദ്കുട്ടിയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളിലിരുന്ന വേദിയിലായിരുന്നു നന്ദകുമാറിന്റെ പരാമർശം.

Content Highlights: Former CPM MLA P. Nandakumar termed Malappuram a hub of religious fundamentalism., The remarks were made during the CPM extended district committee meeting in Ponnani., Senior leaders including Pinarayi Vijayan and Paloli Muhammed Kutty were present on the stage.