വിലക്കയറ്റം: 'മുഖ്യമന്ത്രി'ക്ക് കിറ്റ് തിരികെ നല്കി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ പ്രതിഷേധം

കോട്ടയം: രണ്ടുവര്‍ഷം മുന്‍പ് ജനങ്ങള്‍ക്ക് നല്കിയ കിറ്റ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി.എന്‍. വാസവനും തിരികെ നല്കി പ്രതിഷേധം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഏറ്റുമാനൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതീകാത്മക സമരം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ധര്‍ണ്ണയും നടത്തി.
പാര്‍ട്ടി എക്സിക്യുട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബിനു ചെങ്ങളം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജനറല്‍ അഡ്വ. ജോയി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, പ്രൊഫ. ഗ്രേസമ്മ മാത്യു, അഡ്വ. പ്രിന്‍സ് ലൂക്കോസ്, അഡ്വ.ജെയ്സണ്‍ ജോസഫ്, കെ.പി.ദേവസ്യ, എ.കെ.ജോസഫ് അഡ്വ. മൈക്കിള്‍ ജെയിംസ്, അഡ്വ. ടി.വി.സോണി, കെ.പി.ദേവസ്യ, റോസമ്മ സോണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Content Highlights: covid kit kerala congress Joseph cm pinarayi vijayan vn vasavan