പരോളിലിറങ്ങി മുങ്ങിയ കുറ്റവാളി 20 വര്‍ഷത്തിനുശേഷം ജയിലില്‍ തിരിച്ചെത്തി; ഞെട്ടി ജയിലധികൃതർ

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തിരിച്ചെത്തിയ തങ്കച്ചന്‍ ജയിലിലെ ഉദ്യോഗസ്ഥനോടൊപ്പം
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തിരിച്ചെത്തിയ തങ്കച്ചന്‍ ജയിലിലെ ഉദ്യോഗസ്ഥനോടൊപ്പം

തിരുവനന്തപുരം: പരോളിൽ പോയി മുങ്ങിയ കുറ്റവാളി 20 വര്‍ഷത്തിനുശേഷം ജയിലില്‍ തിരിച്ചെത്തി. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് അത്യപൂർവ സംഭവം. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഇടുക്കി സ്വദേശി തങ്കച്ചനാണ് രണ്ടു പതിറ്റാണ്ടിനു ശേഷം ജയിലിലേക്ക് തിരിച്ചെത്തിയത്. മകളുടെ ഭര്‍ത്താവിനെയും കൂട്ടിയാണ് ഇദ്ദേഹം ജയിലില്‍ എത്തിയത്.

2000-ൽ ആണ് തങ്കച്ചന്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ എത്തിയത്. 2003-ല്‍ പരോളില്‍ പോയെങ്കിലും പിന്നീട് തിരികെ എത്തിയില്ല. വയനാട്ടില്‍ വിവിധ എസ്റ്റേറ്റുകളിലായി ജോലിചെയ്യുകയായിരുന്നു എന്നാണ് ഇയാൾ പറയുന്നത്. തങ്കച്ചനെ തേടി പലതവണ പോലീസ് പലയിടങ്ങളില്‍ എത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല.
 

Content Highlights: convict gone to parole came back to jail after 20 years in trivandrum