ബിജെപിയെ മാറ്റിനിര്‍ത്താന്‍ ഏതുമാര്‍ഗവും സ്വീകരിക്കാനാവില്ല, തെറ്റുതിരുത്താന്‍ സിപിഎം തയ്യാറല്ലെന്നും എ.പി. അനില്‍കുമാര്‍

പാലക്കാട്: ബിജെപിയെ ഭരണത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയെന്ന സമീപനമാണ് കോണ്‍ഗ്രസിനുള്ളതെന്നും എന്നാല്‍, അതിനായി ഏത് മാര്‍ഗവും സ്വീകരിക്കാനാവില്ലെന്നും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍. പാലക്കാട് നഗരസഭയില്‍ ഭൂരിപക്ഷമില്ലാത്ത ബിജെപി വീണ്ടും അധികാരത്തില്‍ വരുന്നതിനെതിരേയുള്ള മാര്‍ഗങ്ങള്‍ കെപിസിസി തലത്തില്‍ ചര്‍ച്ചചെയ്തിട്ടില്ല. പ്രദേശിക കോണ്‍ഗ്രസ് നേതൃത്വമാണ് അത്തരം തീരുമാനങ്ങളെടുക്കേണ്ടതെന്നും പാലക്കാട് അനില്‍കുമാര്‍ പറഞ്ഞു.
ബിജെപി അധികാരത്തില്‍ വരരുതെന്നത് പാര്‍ട്ടി സമീപനമാണ്. തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ യഥാര്‍ഥ കാരണം കണ്ടെത്തുവാനോ തെറ്റുതിരുത്താനോ സിപിഎം തയ്യാറല്ല. അതിന് തെളിവാണ് പാരഡി ഗാനത്തിന്റെ പേരില്‍ ഉയര്‍ത്തുന്ന വിവാദം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരേ ചെറിയ നടപടികളാണ് ഇതുവരെ എടുത്തിട്ടുള്ളത്. കേരളത്തിലെ പൊതുവികാരം സര്‍ക്കാരിനെതിരാണെന്നും പ്രാദേശിക പ്രശ്‌നങ്ങളെ അതുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും രാഹുല്‍മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കവേ അനില്‍കുമാര്‍ പറഞ്ഞു.
Content Highlights: Congress leader A.P. Anil Kumar states party aims to prevent BJP rule but won`t adopt any method. Discusses local decisions for Palakkad municipality. Read more.