പാലക്കാട്ട് ഒരുവീട്ടിൽതന്നെ മന്ത്രിയും MP-യും; 12 MLA-മാരുള്ള കോഴിക്കോടിന് പൂജ്യം; DCC-യിൽ വിമർശനം

#ന്യൂസ് ഡെസ്ക്ക്
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നേതൃയോഗത്തിൽ യു.ഡി.എഫ്. മികച്ചവിജയം കൈവരിച്ച സന്തോഷത്തിൽ എം.കെ. രാഘവൻ എം.പി. കെ. പ്രവീൺകുമാർ എംഎൽ.എ.ക്ക് മധുരം നൽകുന്നു
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നേതൃയോഗത്തിൽ യു.ഡി.എഫ്. മികച്ചവിജയം കൈവരിച്ച സന്തോഷത്തിൽ എം.കെ. രാഘവൻ എം.പി. കെ. പ്രവീൺകുമാർ എംഎൽ.എ.ക്ക് മധുരം നൽകുന്നു

കോഴിക്കോട്: പാലക്കാട് ഒരുവീട്ടിൽ എം.പി.യും മന്ത്രിയുമുണ്ടായപ്പോൾ 12 എം.എൽ.എ.മാരെ ജയിപ്പിച്ച കോഴിക്കോട്ടുനിന്ന് ഒരാളെപ്പോലും മന്ത്രിയാക്കിയില്ലെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയോഗത്തിൽ വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് വിമർശനം. സമുദായങ്ങളുടെ തിണ്ണനിരങ്ങില്ല എന്ന് തിരഞ്ഞെടുപ്പിന് മുൻപേ പറഞ്ഞിട്ട് സമുദായത്തിലെ ആളുകളുടെ എണ്ണംകൂടി എന്നുപറഞ്ഞ് മന്ത്രിസ്ഥാനം നൽകാത്തത് ശരിയായില്ല. കോൺഗ്രസിന് ചരിത്രനേട്ടമുണ്ടായ സാഹചര്യത്തിൽ ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാറിനെ മന്ത്രിപദവിയിലേക്ക് പരിഗണിക്കേണ്ടിയിരുന്നുവെന്നും നേതാക്കൾ ആവശ്യപ്പെട്ടു. യോഗം എം.കെ. രാഘവൻ എം.പി. ഉദ്ഘാടനംചെയ്തു. കെ.പി.സി.സി. അംഗങ്ങൾ, എം.പി.മാർ, എം.എൽ.എ.മാർ, ഡി.സി.സി. ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. വി.ടി. സൂരജ് എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ എം.എൽ.എ., കെ.പി.സി.സി. ജനറൽസെക്രട്ടറി പി.എം. നിയാസ്, കെ.പി. ബാബു, സത്യൻ കടിയങ്ങാട് എന്നിവർ സംസാരിച്ചു.

Content Highlights: DCC meeting held to analyze assembly election results., Criticism regarding the lack of ministerial representation for Kozhikode despite electing 12 MLAs.