യൂത്ത് കോണ്‍ഗ്രസ് വയനാട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ നിന്ന്‌
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ നിന്ന്‌

വയനാട്: യൂത്ത് കോണ്‍ഗ്രസ് വയനാട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. വയനാട് പുനരധിവാസം വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിന് എതിരെയാണ് പ്രതിഷേധം നടത്തിയത്.

കളക്ടറേറ്റ് പടിക്കലിരുന്ന് സമരം ചെയ്യുകയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇതിനിടെ കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ്ണയിലിരുന്ന മറ്റ് സംഘടനാ പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കമുണ്ടായി. പ്രശ്‌നം രൂക്ഷമായതോടെ ഒരുകൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടുത്ത ഗേറ്റിലൂടെ കയറാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ലാത്തി വീശിയത്.

നാലുതവണ ലാത്തിവീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചിട്ടുണ്ട്. അതിനിടെ പരിക്കേറ്റ പ്രവര്‍ത്തകര്‍ ഷര്‍ട്ടൂരി പ്രതിഷേധിക്കുകയും ചെയ്തു.

Content Highlights: Conflict in the march of Youth Congress to Wayanad Collectorate