കൊച്ചിയിൽ കനത്തമഴ; റൺവേ കാണാൻ കഴിയാതെ വിമാനം തിരുവനന്തപുരത്ത് ഇറക്കി

തിരുവനന്തപുരം; കനത്തമഴയെ തുടർന്ന് പൈലറ്റിന് റൺവേ കാണാനായില്ല. ഇതേ തുടർന്ന് ലക്ഷദ്വീപിലെ അഗതിയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന ഫ്ളൈ-91 എന്ന ഐ.സി 310 -എ.ടി.ആർ വിമാനത്തെ തിരുവനന്തപുരത്തേക്ക് വഴി തിരിച്ചുവിട്ടു. ബുധനാഴ്ച വൈകിട്ട് 5.30 -ഓടെയാണ് വിമാനമെത്തിയത്. വിമാനം അഗതിയിൽ നിന്ന് പുറപ്പെട്ടത് വൈകിയായിരുന്നു. തുടർന്ന് വിമാനമെത്തിയതിനുശേഷം യാത്രക്കാരെ പുറത്തിറക്കിയിരുന്നില്ല. നാലുമണിക്കുറോളം വിമാനത്തിലിരുന്ന യാത്രക്കാർ തങ്ങൾക്ക് വെളളവും ഭക്ഷണവും നൽകിയില്ലെന്നാരോപിച്ച് വിമാനജീവനക്കാരുമായി വഴക്കിലേർപ്പെട്ടു
61 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന വിമാനമല്ലാത്തത്തിനാൽ ഇവിടെ ബന്ധപ്പെട്ട ഏജൻസികൾ ഇല്ല.അതിനാൽ തങ്ങളോട് ക്ഷമിക്കണമെന്നും വിമാനജീവനക്കാർ അറിയിച്ചുവെങ്കിലും കുറച്ച് യാത്രക്കാർ വഴങ്ങിയില്ല. അവർ അക്രമാസക്തരായി ജീവനക്കാരോട് കയർത്തു. കാലാവസ്ഥ ശരിയായി എന്നുളള അറിയിപ്പ് കൊച്ചിയിൽ നിന്നെത്തിയതോടെ വിമാനം രാത്രി 9.50- ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടു.കൊച്ചിയിൽ- അഗതി റൂട്ടിലേക്കുളള ഈ സർവീസ് വിമാനം തിരുവനന്തപുരത്ത് അപൂർവമായേ ഇറങ്ങിയിട്ടുളളുവെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
Content Highlights: Cochin International Airport, Rain, Runway, Difficult for Landing