മുഖ്യമന്ത്രിയെ അറിയൂ...ഉത്തരമെഴുതൂ... മുഖ്യമന്ത്രിയുടെ പേരിൽ ക്വിസ്, വിവാദം

#സ്വന്തം ലേഖകൻ
പിണറായി വിജയൻ | Photo: Mathrubhumi
പിണറായി വിജയൻ | Photo: Mathrubhumi

തിരുവനന്തപുരം: എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകൾക്ക് മുഖ്യമന്ത്രിയുടെ പേരിട്ടതിനുപിന്നാലെ, മുഖ്യമന്ത്രിയുടെ പേരിൽ സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി സർക്കാർ സംഘടിപ്പിക്കുന്ന ക്വിസും വിവാദത്തിൽ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കേരളത്തിന്റെ പുരോഗതി പ്രമേയമാക്കിയുള്ള ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിന് പത്തുവർഷത്തെ ഭരണനേട്ടങ്ങളാണ് പഠിക്കാൻ നൽകിയത്.

ഇതിനായി ‘എന്റെ കേരളം: ചരിത്രപാതകൾ, പുതുവഴികൾ’ എന്ന പേരിൽ വിവര പൊതുജനസമ്പർക്ക വകുപ്പ് പ്രത്യേക കൈപ്പുസ്തകവും തയ്യാറാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയ ‘നവകേരള സൃഷ്ടിയും ഭാവിപൗരരും’ എന്ന ലേഖനംമുതൽ മന്ത്രിമാർ സ്വന്തം വകുപ്പുകളിൽ നടത്തിയ വികസന പ്രവർത്തനംവരെയാണ് ഉള്ളടക്കം.

എട്ടുമുതൽ 12 വരെയുള്ള ക്ലാസുകളിലെയും കോളേജ് വിദ്യാർഥികൾക്കുമായുള്ള ക്വിസ് തിങ്കളാഴ്ച തുടങ്ങും. മത്സരത്തിനെതിരേ കെപിസിടിഎ, കെപിഎസ്ടിഎ ഭാരവാഹികൾ വിമർശിച്ചു. മോദിസർക്കാരിന്റെ മാതൃകയിൽ പിണറായിസർക്കാരും ബ്രാൻഡിങ് നടത്തുന്നുവെന്നാണ് പ്രതിപക്ഷവിമർശനം.

Content Highlights: Take the CM`s Mega Quiz! Learn about Kerala`s 10-year development and showcase your knowledge. Get ready for the competition!