ബിജെപിയുടെ വോട്ട് എവിടെപ്പോയെന്ന് എല്‍.ഡി.എഫ്; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയാങ്കളി

പാലക്കാട്: പാലക്കാട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കൈയാങ്കളി. നിയമസഭാ ഉപതിരഞ്ഞെടുപ്പിന്ശേഷം നടന്ന ആദ്യ യോഗമായിരുന്നു ഇത്. മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് ബിജെപിയും എല്‍ഡിഎഫും തമ്മില്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായത്.
ബിജെപിയുടെ വോട്ട് എവിടെപ്പോയെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചോദിച്ചതാണ് ബിജെപി പ്രതിനിധികളെ രോഷാകുലരാക്കിയത്. അതുചോദിക്കാന്‍ സി.പി.എമ്മിന് എന്തവകാശം എന്ന് ബിജെപി തിരിച്ചുചോദിച്ചു. അതിനിടയില്‍ എല്‍ഡിഎഫിന്റെ കൗണ്‍സിലര്‍മാര്‍ക്ക് നഗരസഭാ അധ്യക്ഷ സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന ആരോപണവും ഉയര്‍ന്നു. ഇതോടെ അധ്യക്ഷയും എല്‍ഡിഫ് കൗണ്‍സിലര്‍മാരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നീട് നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു
നേരത്തെ പാലക്കാട്ടെ ബിജെപി നേതൃത്വത്തിനെതിരെ നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന് രംഗത്തെത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വി നഗരസഭയുടെ പിഴവല്ലെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്നും പ്രമീള വ്യക്തമാക്കിയിരുന്നു. കൃഷ്ണകുമാറിനുവേണ്ടി ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിച്ചുവെന്നും ഒരേ ആള് തന്നെ വീണ്ടും സ്ഥാനാര്‍ഥിയായത് പ്രതിസന്ധി സൃഷ്ടിച്ചെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: clash during palakkad municipal council meeting