സ്കൂൾമുറ്റത്ത് ചെണ്ടുമല്ലികൃഷി

20RMd5
കോരുത്തോട് സി.കെ.എം. ഹയർസെക്കൻഡറി സ്കൂളിലെ ചെണ്ടുമല്ലിപ്പൂ വിളവെടുപ്പ്
20RMd5 കോരുത്തോട് സി.കെ.എം. ഹയർസെക്കൻഡറി സ്കൂളിലെ ചെണ്ടുമല്ലിപ്പൂ വിളവെടുപ്പ്

കോരുത്തോട്: സി.കെ.എം. ഹയർസെക്കൻഡറി സ്കൂളിലെ സുവർണ ജൂബിലി വർഷത്തിൽ മാതൃഭൂമി സീഡ് ക്ലബ്ബും കുട്ടികളും അധ്യാപകരും ചേർന്ന് ഒരുക്കിയ ചെണ്ടുമല്ലികൃഷിയുടെ വിളവെടുപ്പ് നടത്തി. ഓണവിപണി ലക്ഷ്യമിട്ടായിരുന്നു ജമന്തിത്തൈകൾ നട്ടത്. സ്കൂൾ മാനേജർ എ.എൻ. സാബു വിളവെടുപ്പ് ഉദ്ഘാടനംചെയ്തു. കോരുത്തോട് കൃഷിഭവന്റെ മാർഗനിർദേശങ്ങൾ വെച്ചാണ് കുട്ടികൾ കൃഷി ആരംഭിച്ചത്. 

പ്രിൻസിപ്പൽ എസ്.റ്റിറ്റി, പ്രഥമാധ്യാപിക ബിന്ദു കൃഷ്ണൻ, പി.ടി.എ. പ്രസിഡൻറ് രാജി സുധാകരൻ, കൃഷി ഓഫീസർ എം.ആർ. രേഖ, സ്റ്റാഫ് സെക്രട്ടറി വി.വി.അനീഷ് കുമാർ, കാർഷിക ക്ലബ് സെക്രട്ടറി അനു ബാലൻ, അധ്യാപകരായ സ്മിതാ പ്രഭാകരൻ, പി.രശ്മി, പി.ടി.എ. അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Content Highlights: CKM Higher Secondary School celebrated its golden jubilee by undertaking a marigold farming project., The initiative was led by the Mathrubhumi SEED Club, students, and teachers targeting the Onam market., School manager A.N. Sabu inaugurated the harvest with guidance from the Koruthode Krishi Bhavan.