ലൈംഗികാതിക്രമ കേസ്: സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: ലൈംഗികാതിക്രമ കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി. രാവിലെ വടകര ഡിവൈഎസ്പി ഓഫിസില്‍ എത്തി സിവിക് കീഴടങ്ങിയിരുന്നു.
കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയും ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു, തുടര്‍ന്നാണ് രാവിലെ അഭിഭാഷകര്‍ക്കൊപ്പം ഡിവൈഎസ്പി ആര്‍ ഹരിപ്രസാദിന്റെ ഓഫീസില്‍ എത്തി സിവിക് കീഴടങ്ങിയത്. മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.
Content Highlights: civic chandran, sexual assault, arrest