ത്രിവര്‍ണത്തില്‍ കുളിച്ച് ചെറുതോണി അണക്കെട്ട്; ഫോട്ടോ പങ്കുവെച്ച് മന്ത്രി റോഷി അഗസ്റ്റിന്‍

75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഇടുക്കി ചെറുതോണി അണക്കെട്ട് ത്രിവർണ പതാകയെ അനുകരിച്ച് മൂന്ന് നിറങ്ങളിൽ അലങ്കരിച്ചപ്പോൾ  | ഫോട്ടോ: www.facebook.com/roshyaugustineminister
75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഇടുക്കി ചെറുതോണി അണക്കെട്ട് ത്രിവർണ പതാകയെ അനുകരിച്ച് മൂന്ന് നിറങ്ങളിൽ അലങ്കരിച്ചപ്പോൾ | ഫോട്ടോ: www.facebook.com/roshyaugustineminister

ചെറുതോണി: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടില്‍ ത്രിവര്‍ണത്തില്‍ ദീപാലങ്കാരം. മന്ത്രി റോഷി അഗസ്റ്റിനാണ് തന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെ ചെറുതോണി അണക്കെട്ടിന്റെ ചിത്രം പുറത്തുവിട്ടത്. അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. ഈ ജലപ്രവാഹത്തിന് മൂന്നു നിറങ്ങളിലുള്ള ദീപാലങ്കാരം നടത്തിയാണ് ദേശീയ പതാകയെ അനുസ്മരിപ്പിക്കുംവിധം ക്രമീകരിച്ചിരിക്കുന്നത്.
 
Content Highlights: Churuthoni dam in tricolor; Minister Roshi Augustine shared the photo