ഒമ്പതുവയസ്സുകാരിയെ അമ്മ കിണറ്റിൽ തള്ളിയിട്ടു, രക്ഷകനായി അയൽവാസി

പ്രതീകാത്മക ചിത്രം |   ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ചുങ്കത്തറ: മാനസികവെല്ലുവിളി നേരിടുന്ന മാതാവ് ഒൻപതുകാരിയായ മകളെ കുടുംബവഴക്കിനെത്തുടർന്ന് കിണറ്റിൽ തള്ളിയിട്ടു. ഇതുകണ്ട അയൽവാസി ഉടൻ കിണറ്റിലിറങ്ങി കുട്ടിയെ രക്ഷിച്ചു. മുപ്പത്തിയഞ്ച് റിങ്ങുകൾ ഇറക്കിയ കിണറ്റിൽ വീണ കുട്ടി പോറൽ പോലുമേൽക്കാതെയാണ് രക്ഷപ്പെട്ടത്.

ചുങ്കത്തറ കൈപ്പിനി പാർട്ടിക്കുന്നിൽ ചൊവ്വാഴ്‌ച രാവിലെ എട്ടോടെയാണ് സംഭവം. ഭർത്താവുമായി കലഹിച്ച ഭാര്യ രാവിലെ മകളെ മീൻ കാണിച്ചുതരാമെന്നുപറഞ്ഞ് കിണറിനടുത്ത് കൊണ്ടുപോയി തള്ളിയിടുകയായിരുന്നു. സംഭവം കണ്ടുനിന്ന അയൽവാസി ഉടൻതന്നെ കിണറ്റിലിറങ്ങി കുട്ടിയെ ചേർത്ത് മോട്ടോർ പൈപ്പിൽ പിടിച്ചുനിന്നു. നിലമ്പൂരിൽനിന്നെത്തിയ അഗ്‌നിരക്ഷാസേന കുട്ടയിറക്കി കുട്ടിയെ കരയ്ക്കുകയറ്റി. തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കുട്ടിയുടെ മാതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Content Highlights: A 9-year-old girl was thrown into a 35-ring deep well by her mother., The incident occurred in Kaippini, Chungathara during a family dispute., A brave neighbor immediately jumped into the well to hold the child., The Nilambur Fire and Rescue Services successfully brought the child to safety., The child is safe and under medical care at Nilambur District Hospital.